THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കടമ്മനിട്ടക്കാവിൽ തപ്പു മുഴങ്ങി: കോലങ്ങൾ നാളെ മുതൽ കളത്തിലെത്തും

കടമ്മനിട്ടക്കാവിൽ തപ്പു മുഴങ്ങി: കോലങ്ങൾ നാളെ മുതൽ കളത്തിലെത്തും

പത്തനംതിട്ട: ലോക പ്രശസ്തമായ കടമ്മനിട്ട പടയണിയിൽ നാളെ മുതൽ കോല വഴിപാട് ആരംഭിക്കും.

16, 17, 18 തീയതികളിൽ കൂട്ടക്കോലം വഴിപാട് നടക്കും. 19-ന് അടവി ചടങ്ങുകളോടെയാണ് പടയണി. 20-ന് രാത്രി ഏഴിന് ഇടപ്പടയണി. 21-നാണ് വല്യപടയണി. രാത്രി 7.15-ന് സാംസ്കാരികസമ്മേളനം ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷൻ അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

നെടുംപ്രയാർ, തോട്ടപ്പുഴശ്ശേരി കരകളിലെ പടയണി സാന്നിധ്യമായ അച്യുതക്കുറുപ്പിന് കടമ്മനിട്ട രാമൻ നായർ ആശാന്റെ പേരിലുള്ള പുരസ്കാരം സമ്മാനിക്കും. ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ പി.ടി. പ്രസന്നകുമാർ, കെ.ആർ.രഞ്ജിത്ത്, എം.കെ. അരവിന്ദാക്ഷൻ പിള്ള എന്നിവരെ ചടങ്ങിൽ അനുമോദിക്കും. രാത്രി 8.30-ന് ഭക്തിഗാനസുധ, 11.30-ന് വലിയ പടയണി. കടമ്മനിട്ട ഗോത്രകലാ കളരിയാണ് വല്യ പടയണി അവതരിപ്പിക്കുന്നത്. 22-ന് പള്ളിയുറക്കം. 23-ന് രാവിലെ ഒൻപതുമുതൽ 11 വരെ പകൽ പടയണി. തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, കളമെഴുത്ത്. രാത്രി ഒന്പതുമുതൽ സുമേഷ് അയിരൂർ നയിക്കുന്ന ഭക്തിഗാന മഞ്ജരി. 11-ന് എഴുന്നള്ളത്തും വിളക്കും. 12 മുതൽ കോട്ടിക്കേറ്റ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments