കണ്ണൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറാണ് മർദിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്ഥിരമായി വിദ്യാർത്ഥികൾ ഒരുമിച്ചാണ് വരുന്നത്. ഇതിൽ ഒരു പെൺകുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർ ജിനീഷ് മർദിച്ചത്.

മർദനമേറ്റ സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ജിനീഷിനെതിരെ പൊലീസ് കേസെടുത്തു.