മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യത ഉയരുന്നു. ഇതിനായി അദ്ദേഹം മത്സരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് കെസിയുടെ പടയൊരുക്കം. ഒരു മുന്നണിയിലും ഉള്‍പെടാത്തവരെ കൂട്ടുപിടിച്ചാണ് കെ.സിയുടെ പുതിയ നീക്കം. ഇതിനെ ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല.

പ്രായം ചെന്നവരെ ഒഴിവാക്കി ഒരു പുതിയ ആള്‍ കടന്നു വരുന്നതില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന് നല്ല താല്‍പര്യമുണ്ട്. മാത്രമല്ല ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ മുല്ലപ്പള്ളിയോ കടന്നു വന്നാല്‍ ഗ്രൂപ്പ് പോര്് മുറുകയേ ഉണ്ടാവു. ഒരു ഗ്രൂപ്പിലും പെടാത്ത പിടി തോമസ്, എപി അനില്‍കുമാര്‍, ആന്റോ ആന്റണി അടക്കമുള്ളവരാണ് കെസി വേണുഗോപാലിനോടൊപ്പം നില്‍ക്കുന്നത്. കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള കെസി വേണുഗോപാലിന്റെ വരവിന് കളമൊരുക്കുന്നത് പിടി തോമസ് എംഎല്‍എയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒരു സാഹചര്യം അനുകൂലമായാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും എ കെ ആന്റണിയുടെയും നിലപാട് കെസി വേണുഗോപാലിന് അനുകൂലമാകുമെന്നാണ് കണക്കാക്കുന്നത്.
