THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, March 26, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ കൊറോണ ബാധിതർ കൂടുതലുള്ളത് കേരളത്തിൽ

ഇന്ത്യയിൽ കൊറോണ ബാധിതർ കൂടുതലുള്ളത് കേരളത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ ചികിത്സയിലുള്ള കൊറോണ രോഗികളിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. 23 ശതമാനം രോഗികളാണ് കേരളത്തിൽ ചികിത്സയിലുള്ളത്. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്.

adpost

രാജ്യത്തെ കൊറോണ രോഗികളിൽ ഏറ്റവും കൂടുതലുള്ളത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ്. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്തെ കൊറോണ ബാധിതരിൽ 63 ശതമാനം പുരിഷൻമാരും 37 ശതമാനം സ്ത്രീകളുമാണുള്ളത്. 17 വയസിന് താഴെയുള്ള എട്ട് ശതമാനം ആളുകൾക്കാണ് കൊറോണ ബാധിച്ചത്. പതിനെട്ടും ഇരുപത്തിയഞ്ചും വയസിന് ഇടയിൽ പ്രായമുള്ളവരിൽ 13 ശതമാനം പേർക്കും, ഇരുപത്തിനാലും നാല്പ്പത്തിനാലും വയസിന് ഇടയിൽ പ്രായമുള്ളവരിൽ 39 ശതമാനം പേർക്കുമാണ് കൊറോണ ബാധിച്ചിരിക്കുന്നത്.

adpost

നാല്പ്പത്തിയഞ്ചും അറുപതും വയസിന് മദ്ധ്യേ പ്രായമുള്ള 26 ശതമാനം പേരിക്കും അറുപത് വയസിന് മുകളിലുള്ള 14 ശതമാനം പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജേഷ് ഭൂഷൻ അറിയിച്ചു.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.7 ലക്ഷമാണ്. കൊറോണ വ്യാപനം കുറഞ്ഞുവരികയാണെന്നും ജനങ്ങൾ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ബ്രട്ടണിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയത് ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെത്തിയ ആറ് പേരിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തി. എന്നാൽ അതിവേഗ കൊറോണ വൈറസിനെതിരെ കൊറോണ വാക്‌സിൻ ഫലപ്രദമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് പ്രൊഫ. കെ രാഘവൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com