THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ചാരക്കേസ് കേരള പൊലീസിന് തലവേദനയാകുമോ? : സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്

ചാരക്കേസ് കേരള പൊലീസിന് തലവേദനയാകുമോ? : സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുപ്രീം കോടതി. സിബിഐ അന്വേഷണത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി. കെ. ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാകും അന്വേഷണത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യത.
ജയിന്‍ സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments