THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, March 2, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രേഖകളിൽ അവ്യക്തത കെ.എം ഷാജി യെ എൻഫോഴ്‌സ്‌മെൻറ് വീണ്ടും ചോദ്യം ചെയ്യും

രേഖകളിൽ അവ്യക്തത കെ.എം ഷാജി യെ എൻഫോഴ്‌സ്‌മെൻറ് വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ : പ്ലസ് ടു അനുവദിക്കാൻ കോഴവാങ്ങിയ കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. ഷാജി സമർപ്പിച്ച രേഖകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നൽകും.

വീട് നിർമാണത്തിന് ചെലവഴിച്ച പണം, ഭൂമിയിടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം തുടങ്ങിയവയുടെ വിവരം നൽകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. എന്നാൽ, നേരത്തെ നൽകിയ കണക്കുകളുടെ അനുബന്ധ വിവരങ്ങൾ മാത്രമാണെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്. നേരത്തേ രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments