THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇലഞ്ഞിയിലെ കള്ളനോട്ട് കേന്ദ്രം; നിയന്ത്രിക്കുന്നത് തമിഴ്നാട് കോയമ്പത്തൂര്‍ സംഘം

ഇലഞ്ഞിയിലെ കള്ളനോട്ട് കേന്ദ്രം; നിയന്ത്രിക്കുന്നത് തമിഴ്നാട് കോയമ്പത്തൂര്‍ സംഘം

കൊച്ചി: കേരളത്തെ ഞെട്ടിച്ച പിറവം ഇലഞ്ഞി കള്ളനോട്ട് കേസിൽ ആസൂത്രണം മുഴുവൻ നടത്തുന്നത്  തമിഴ്നാട് കോയമ്പത്തൂർ കേന്ദ്രീകരിച്ച സംഘമെന്ന് സൂചന. നേരത്തെയും  കേരളത്തിലേക്ക് കള്ളനോട്ടുകൾ  എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. അ സമയത്തെല്ലാം ഇവരുടെ ബന്ധങ്ങൾ അന്വേഷിച്ച പൊലീസ് ചെന്നു നിന്നത്  കോയമ്പത്തൂരിലെ കുപ്രസിദ്ധ കള്ളനോട്ടടി സംഘങ്ങൾക്ക് മുന്നിലാണ്.

നേരത്തെ ഉദയംപേരൂരിൽ പിടികൂടിയ സംഘത്തിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്നും  കോയമ്പത്തൂരിൽ നടത്തിയ പരിശോധനയിൽ ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിരുന്നു. ഈ സംഘവുമായി ഇവർക്കുള്ള ബന്ധം പരിശോധിച്ച് വരികയാണ്.  ഇലഞ്ഞിയിൽ അച്ചടിച്ച കള്ളനോട്ടുകൾ  സംസ്ഥാനത്തിന് പുറത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത്  അടുത്ത കാലത്തൊന്നും ഇത്രയും വലിയ രീതിയിലുള്ള ഉള്ള കള്ളനോട്ട് മാഫിയയെ പിടികൂടിയിട്ടില്ല. കള്ളനോട്ട് അടിക്കുന്നതിനു വേണ്ടിയുള്ള മുഴുവൻ സംവിധാനങ്ങളും ആയാണ് ആളൊഴിഞ്ഞ  വീട്ടിൽ  ഇവർ പ്രവർത്തിച്ചിരുന്നത് .

7,57,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ട് എണ്ണുന്ന മെഷീൻ, പ്രിൻ്റർ, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പർ അടക്കം  പിടിച്ചെടുത്തു. സംഘത്തിന്റെ അന്തർസംസ്ഥാന ബന്ധവും കൂടുതൽ പ്രതികൾ കേസിൽ ഉൾപെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ് . സീരിയൽ നിർമ്മാണത്തിന് വേണ്ടി എന്നു പറഞ്ഞാണ്  ഇവർ വീട് വാടകയ്ക്ക് എടുത്തിരുന്നത് .

ഇലഞ്ഞിയിൽ നിന്നും  അകത്തേക്കുള്ള  വഴിയിലൂടെ ചെന്നാൽ മാത്രമാണ് വീട് കാണാൻ സാധിക്കുക . സമീപത്ത് മറ്റു വീടുകൾ ഒന്നും ഇല്ലാത്തത്  ഇവർക്ക് കൂടുതൽ സൗകര്യം സൃഷ്ടിച്ചു .ആരെങ്കിലും  ഇവിടെയക് എത്തുന്നത് ദൂരത്തു നിന്നു തന്നെ ഇവർക്ക് കാണാൻ കഴിയും. ഒരു വാഹനം മാത്രം കടന്നു പോകാൻ കഴിയുന്ന വഴിയായതിനാൽ എന്നാൽ വളരെ പെട്ടെന്ന് ആരും ഇവിടേക്ക് എത്തുകയുമില്ല . ഈ സാഹചര്യങ്ങളെല്ലാം മുതലാക്കി കൊണ്ടാണ് കഴിഞ്ഞ ഒമ്പത് മാസത്തിലധികമായി  ഇവിടെ കള്ളനോട്ട് അച്ചടിച്ചു കൊണ്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments