തിരുവനന്തപുരം: കേരളാ നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ 2014- 2019 കാലയളവിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി. സംസ്ഥാന നഴ്‌സിംഗ് അസോസിയേഷന്റേയും ഇന്ത്യൻ നഴ്‌സിംഗ് അസോസിയേഷന്റേയും മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി നഴ്‌സിംഗ് കോളേജുകൾക്കും സ്‌കൂളുകൾക്കും അഫിലിയേഷൻ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിതരണം ചെയ്യുന്ന ഉത്തര പേപ്പറുകളെല്ലാം തിരിച്ചെത്തിയോ എന്ന് കൗൺസിൽ ഉറപ്പു വരുത്തിയിരുന്നില്ല. പരീക്ഷാ നടത്തിൽ ഉണ്ടാകേണ്ടസുതാര്യത നഴ്‌സിംഗ് കൗൺസിൽ പാലിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ചെലവിന്റെ പേരിൽ പുറത്ത് നിന്നുള്ള സ്വകാര്യ വ്യക്തിയ്ക്ക് രണ്ടു കോടി രൂപ അനധികൃതമായി നൽകുകയും സിറ്റിംഗ് ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സർക്കാർ ഉത്തരവ് മറികടന്നു കൊണ്ട്അസോസിയേഷൻ തിരുവനന്തപുരം മുട്ടത്തറയിലെ സിമറ്റ് നഴ്‌സിംഗ് കോളേജിന് മൂന്ന് കോടി രൂപ ഗ്രാന്റ് അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലും ഗുരുതര വീഴ്ച്ച ഉണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്.
