THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60 ശതമാനം സർവ്വീസുകൾ നടത്തും

ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60 ശതമാനം സർവ്വീസുകൾ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങൾ കെഎസ്ആർടിസി സർവ്വീസുകൾ കുറയ്ക്കും. സർക്കാർ നി​ർദ്ദേശാനുസരണം കെഎസ്ആർടിസി ഞാറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60% മാത്രമേ ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസ് നടത്തുകയുള്ളൂ. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് മുമ്പ്‌ ഞായറാഴ്ചകളിൽ ഏകദേശം 2,300 ബസാണ് സർവീസ് നടത്തിയിരുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments