Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി. 2017ലെ ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരിലെ ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും പണിമുടക്കിൽ പങ്കെടുത്തു.

എമർജൻസി വിഭാഗത്തിലെ പ്രവർത്തനങ്ങളും, മറ്റ് ഗൗരവമേറിയ ശസ്ത്രക്രിയകളും തടസപ്പെടുത്താതെയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. പണിമുടക്കുന്ന നഴ്‌സുമാർ തൃശൂർ ജില്ലാ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

ആശുപത്രി മാനേജ്‌മെന്റുകൾ ശമ്പള പരിഷ്‌കരണ ചർച്ചകൾക്ക് പോലും തയ്യാറാകുന്നില്ല. നിയമലംഘകരായ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കുന്നതിൽ തൊഴിൽ വകുപ്പിന്റെ അനാസ്ഥയും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സൂചന പണിമുടക്ക് നടത്തിയത്.

പണിമുടക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ഏറെക്കുറെ ബാധിച്ചിട്ടുണ്ട്. ഡിസംബർ 15ന് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ കരിദിനവും ആചരിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments