Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജെപി-ജെജെപി നേതാക്കൾ പാർട്ടിയിലേക്ക്; ഹരിയാനയിൽ കോൺ​ഗ്രസിന് പ്രതീക്ഷ

ബിജെപി-ജെജെപി നേതാക്കൾ പാർട്ടിയിലേക്ക്; ഹരിയാനയിൽ കോൺ​ഗ്രസിന് പ്രതീക്ഷ

ഛണ്ഡീ​ഗഢ്: ഹരിയാനയിൽ ഭരണപക്ഷത്തുനിന്ന് ആറോളം നേതാക്കൾ പ്രതിപക്ഷമായ കോൺ​ഗ്രസിൽ ചേർന്നു. ഭരണപക്ഷമായ ബിജെപി-ജെജെപി സഖ്യത്തിൽനിന്നാണ് നേതാക്കൾ രാജിവെച്ച് കോൺ​ഗ്രസിലെത്തിയത്. ബുധനാഴ്ച നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡയുടെ സാന്നധ്യത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ചൗധരി ഉദയ്ബെൻ കോൺ​ഗ്രസിലെത്തിയ നേതാക്കളെ മാലയിട്ട് സ്വീകരിച്ചു. മുൻ എംഎൽഎയും ഇത്തവണ ജെജെപി സ്ഥാനാർഥിയുമായ ശിവശങ്കർ ഭരദ്വാജ്, മുൻമന്ത്രി മം​ഗേറാം ​ഗുപ്തയുടെ മകനും ജെജെപി നേതാവുമായ മഹാവീർ ​ഗുപ്ത, ബിജെപി കിസാൻ സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് റാണ എന്നിവരാണ് കോൺ​ഗ്രസിൽ ചേക്കേറിയത്.

കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത വിപുലമായ സ്വീകരണച്ചടങ്ങാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് മാസമായി ഹരിയാനയിൽ കോൺ​ഗ്രസിലേക്ക് ഇതര പാർട്ടികളിൽ നിന്ന് നേതാക്കൾ എത്തുകയാണ്. സമീപകാലത്ത് അമ്പതോളം നേതാക്കൾ പാർട്ടിയിൽ ചേർന്നെന്നാണ് കോൺ​ഗ്രസ് അവകാശപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അതുകൊണ്ടാണ് നേതാക്കൾ കൂട്ടത്തോടെ ബിജെപി സഖ്യം ഉപേക്ഷിക്കുന്നതെന്നും ഭൂപീന്ദർ ഹൂഡ പറഞ്ഞു. ഹരിയാനയിൽ രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ വിജയമായിരുന്നെന്നും നേതാക്കൾ അവകാശപ്പെട്ടു. യാത്ര പാർട്ടിക്കും രാജ്യത്തിനും പുതിയ ദിശാബോധം നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് കോൺ​ഗ്രസിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു യാത്രയെന്നും നേതാക്കൾ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments