ബ്രിട്ടനിൽ ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങിയെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയതായതിനാൽ കൊവിഡിന്റെ വകഭേദമാണോ എന്ന് സംശയിക്കുന്നുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാഫലം വന്നതിന്‌ശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇന്തോ-ബ്രീട്ടീഷ് സിനിമയായ ഫ്രൂട്ട്പ്രിന്റ്‌സ് ഓൺ ദി വാട്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനിൽ എത്തിയത്. നടി നിമിഷാ സജയനും ലെനക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിയതോടെ ഇരുവരും ബ്രിട്ടനിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബംഗളൂരുവിൽ ഉറങ്ങിയത്. നിലവിൽ ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിലെ ഐസൊലേഷനിലാണ് ലെന.
