THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ലോക്ഡൗൺ വീഴുമോ?

ലോക്ഡൗൺ വീഴുമോ?

ന്യൂഡൽഹി: ജില്ലകള്‍ തിരിച്ച് ലോക്ഡൗണ്‍ വേണമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഉന്നതതലയോഗത്തിലാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിടണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കാന്‍ യോഗധാരണ. കേരളത്തില്‍ നിലവില്‍ 23.24 ആണ്.
അതേ സമയം, തലസ്ഥാനമായ ദില്ലിയില്‍ സ്ഥിതി ഇപ്പോഴും ഗുരുതരമായാണ് തുടരുന്നത്. കഴിഞ്ഞ ദിവസവും ദില്ലിയിലെ മരണനിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടില്ല. ഇന്നലെ മാത്രം 380 പേരാണ് ദില്ലിയില്‍ മാത്രം മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2,267 പേരാണ് ദില്ലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ മഹാരാഷ്ട്രയിലാണ്. 66,358 പുതിയ രോഗികള്‍ ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 895 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments