THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന് കൊവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൻമോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാരിന് മുന്നിൽ അഞ്ച് നിർദേശങ്ങൾ മുന്നോട്ടുവച്ചുള്ളതായിരുന്നു കത്ത്. ഇത് രാജ്യത്ത് ചർച്ചയായതിന് പിന്നാലെയാണ് മൻമോഹൻ സിങ് കൊവിഡ് ബാധിതനായെന്ന വാർത്ത പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments