THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മീരാബായ് ചാനു മണിപ്പൂര്‍ പൊലീസില്‍ അഡീഷണല്‍ എസ്‌പിയായി ചുമതലയേറ്റു

മീരാബായ് ചാനു മണിപ്പൂര്‍ പൊലീസില്‍ അഡീഷണല്‍ എസ്‌പിയായി ചുമതലയേറ്റു

ഇംഫാല്‍: ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് മീരാബായ് ചാനു മണിപ്പൂര്‍ പൊലീസിസില്‍ എഎസ്‌പി(സ്പോര്‍ട്സ്) ആയി ചുമതലയേറ്റെടുത്തു. മുഖ്യമന്ത്രി ബീരേന്‍ സിംഗും സഹമന്ത്രിമാരും ചേര്‍ന്നാണ് ടോക്യോയില്‍ രാജ്യത്തിന്‍റെ അഭിമാനമായ ചാനുവിനെ പുതിയ ഓഫീസിലേക്ക് ആനയിച്ചത്.

ഒളിംപിക്സില്‍ 49 കിലോ ഗ്രാം ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെയാണ് മീരാബായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികവും ഇന്ത്യയിലെത്തിയാല്‍ മറ്റൊരു സര്‍പ്രൈസും നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് പ്രഖ്യാപിച്ചത്.

മണിപ്പൂരിലെത്തിയതിന് പിന്നാലെ ഇന്നലെ നടന്ന സ്വീകരണ ചടങ്ങില്‍ തന്നെ മണിപ്പൂര്‍ പൊലീസിസില്‍ ചാനുവിനെ എഎസ്പി (സ്പോര്‍ട്സ്) ആയി നിയമിച്ചുകൊണ്ടുള്ള നിയമന കത്ത് മുഖ്യമന്ത്രി ചാനുവിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനുവിനെ പുതിയ ഓഫീസില്‍ ചുമതലയേല്‍പ്പിച്ചത്.

റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറായി ജോലി നോക്കുകയായിരുന്നു 26കാരിയായ ചാനു ഇതുവരെ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments