തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്കിനെതിരെ മന്ത്രി ആൻറണി രാജു. യൂണിയനുകളുടെ തീരുമാനത്തിൽ വിട്ടുവീഴ്ച വേണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ ശമ്പളം നൽകാൻ ഇ മാസം തീരുമാനമെടുത്താൽ മതിയെന്നും മന്ത്രി പറയുന്നു.

30 കോടിയുടെ അധിക ബാധ്യതയാണ് ശമ്പള പരിഷ്കരണം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാവുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ലെന്നും യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇനി സമരം മൂലം വലിയ പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സിക്ക് പ്രതീക്ഷിക്കുന്നത്. ശബരിമല സീസണും അടുത്തിരിക്കുന്നതിനാൽ ഇതൊരു വലിയ പ്രശ്നമായി മാറിയേക്കും. ടി.ഡി.എഫ്, ബി.എം.എസ്, കെ.എസ്.ആർ.ടി.എ മൂന്ന് സംഘടനകളുമാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.