THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ;ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ;ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് ആളുകളെ എത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടായിരത്തോളം അംഗങ്ങളാണ് എല്ലായിടത്തും മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഭരണമാറ്റം ഉറപ്പായെന്നും, പരാജിതനായ മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments