THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുല്ലപ്പള്ളിയുടെ വീട്ടുമുറ്റത്ത് വച്ച് ടിപിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു

മുല്ലപ്പള്ളിയുടെ വീട്ടുമുറ്റത്ത് വച്ച് ടിപിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു

കോഴിക്കോട്∙ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ തന്റെ വീട്ടുമുറ്റത്ത് വച്ച് ശ്രമം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വെളിപ്പെടുത്തി. ‘കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപു ഡൽഹിയിൽനിന്നു തിരിച്ചെത്തിയ മുല്ലപ്പള്ളിയെ കാണാൻ ചന്ദ്രശേഖരൻ വീട്ടിൽ രാത്രി 12 മണിക്ക് ശേഷം എത്തിയിരുന്നു. ഗൾഫിലെ മലയാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കാനായിരുന്നു എത്തിയെങ്കിലും തൻറെ പാർട്ടി നേരിടുന്ന പ്രശ്നങ്ങളും ടി.പി. ചന്ദ്രശേഖരൻ പങ്കുവച്ചു. ജീവനുഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. സംസാരത്തിനിടയിൽ പുറത്തുനിന്നു ശബ്ദം കേട്ടപ്പോൾ വേഗം പോകണം അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് ചാടിയെഴുന്നേറ്റതായും, അവരുതന്നെയാണ് അവരുതന്നെയാണെന്ന് ടി.പി. പറഞ്ഞതായും മുല്ലപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments