THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി നയൻതാരയും വിഘ്നേഷ് ശിവനും: ചിത്രങ്ങൾ വൈറൽ

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി നയൻതാരയും വിഘ്നേഷ് ശിവനും: ചിത്രങ്ങൾ വൈറൽ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നു. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

adpost

നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്നും വിഘ്നേഷ് കുറിച്ചു.

adpost

മക്കളുടെ കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന അമ്മയും അച്ഛനുമായി നയന്സിനെയും വിക്കിയെയും ട്വിറ്റർ പോസ്റ്റിൽ കാണാം. കാണാം. കുഞ്ഞുങ്ങൾക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ വിക്കിയുടെ പോസ്റ്റിലുണ്ട് നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

മാതാപിതാക്കൾ ആവാൻ പോകുന്നു എന്ന വിവരം വിഗ്നേഷിന്റെ ചില പോസ്റ്റുകളിൽ പ്രകടമായിരുന്നു. എന്നാലും ഇത്രയും വേഗം ഈ വാർത്ത ആരാധകർ പ്രതീക്ഷിച്ചിരിക്കില്ല.

വാടക ഗർഭധാരണത്തിന് നയൻസ് ശ്രമിക്കുന്നു എന്ന വിവരം വളരെ മുൻപേ പുറത്തുവന്നിരുന്നു. അന്ന് അതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാൽ ആ വാർത്തകൾ ശരിവയ്ക്കുന്നതാണ് വിഘ്നേഷ് ശിവന്റെ പോസ്റ്റിലെ ചിത്രങ്ങൾ.

ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒൻപതിനായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. തുടർന്ന് ഇവർ ഹണിമൂൺ ആഘോഷിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അതിന് ശേഷം വിദേശത്തുള്ള വെക്കേഷൻ ചിത്രങ്ങളും വിഘ്‌നേഷ് ശിവൻ പങ്കു വെച്ചിരുന്നു. പിന്നാലെയാണ് ഈ സന്തോഷവാർത്ത.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com