Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല,ഇത് ദളിത് വിരുദ്ധ മന്ത്രിസഭ: കെ സി വേണുഗോപാൽ

കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല,ഇത് ദളിത് വിരുദ്ധ മന്ത്രിസഭ: കെ സി വേണുഗോപാൽ

പാലക്കാട്: ചേലക്കര മണ്ഡലത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നും ഇത് പാർട്ടിക്ക് ഗുണകരമാകുമെന്നും കെ സി വേണുഗോപാൽ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല എന്ന വാദം വീണ്ടും ആവർത്തിച്ച കെസി വേണുഗോപാൽ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ആരോപിച്ചു.ഇവിടെ ഒരു ഭരണം പോലും മര്യാദയ്ക്കില്ല. ഈ തിരഞ്ഞെടുപ്പ് സർക്കാരിനെ വിലയിരുത്തലാകില്ല എന്ന് പറഞ്ഞുകൊണ്ട് എൽഡിഎഫ് മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലുകൾ അല്ലാതെ മറ്റെന്താണ്? ഈ പ്രതിഫലനം മണ്ഡലങ്ങളിൽ അനുഭവപ്പെടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പട്ടികജാതി മന്ത്രി ഇല്ല എന്നത് സ്വത്വവാദമല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യമാകെ വിവിധ സമൂഹങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന സമയമാണ്, അപ്പോഴാണ് ഒരു പ്രത്യേക വിഭാഗത്തിൽ നിന്നുള്ളവരെ മന്ത്രിസ്ഥാനത്തേയ്ക്ക് വേണ്ട എന്ന് എം വി ഗോവിന്ദൻ തീരുമാനിക്കുന്നത്. ഇത് ദളിത് വിരുദ്ധ മന്ത്രിസഭയാണെന്നും സിപിഎഐഎം നടത്തുന്നത് അപകടകരമായ കളിയാണെന്നും കെ സി മുന്നറിയിപ്പ് നൽകി.അതേസമയം, മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണവുമായി സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തി. ഇത് സംബന്ധിച്ച് പാർട്ടി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവിധ ബൂത്തുകളിൽ ഇത്തരത്തിൽ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ള സ്ഥാനാർത്ഥി ആയതിനാൽ ഇതിൽ പുതുമയില്ലെന്നും മരിച്ചു പോയവർ പോലും ഇത്തവണ വോട്ട് ചെയ്താൽ അത്ഭുതപ്പെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സുരേഷ് ബാബു പരിഹസിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments