Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആരെതിർത്താലും വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആരെതിർത്താലും വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ആരെതിർത്താലും വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബഗ്മാരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കർണാടകയിൽ വഖഫ് ബോർഡ് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമീണരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് പറയൂ. ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വേണ്ട എന്നാണ് പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ബി.ജെ.പി പാസാക്കും. ആർക്കും ഞങ്ങളെ തടയാനാകില്ല.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ ആവശ്യമായ ഏക സിവിൽകോഡ് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്ന് പറഞ്ഞ അമിത് ഷാ, ആദിവാസികളെ ഇതിന്‍റെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്നും വ്യക്തമാക്കി. ബി.ജെ.പി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസവും അമിത് ഷാ പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments