Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ഗോവിന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം’; കരുനാ​ഗപ്പള്ളി സി.പി.എമ്മിൽ പരസ്യ പ്രതിഷേധം

‘ഗോവിന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം’; കരുനാ​ഗപ്പള്ളി സി.പി.എമ്മിൽ പരസ്യ പ്രതിഷേധം

കരുനാഗപ്പള്ളി: സി.പി.എം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ വിമതരുടെ പരസ്യ പ്രതിഷേധം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ നേതൃത്വം പുതിയ പാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പരസ്യ പ്രതിഷേധത്തിലേക്ക് നയിച്ചത്. സെയ്‍വ് സി.പി.എം എന്ന പേരിലാണ് പ്രതിഷേധം നടത്തിയത്. ‘ആരു​ടെയും കാലുപിടി​ച്ചല്ല പാർട്ടിയിലേക്ക് വന്നത്, കാര്യം പറഞ്ഞാ’ണെന്നാണ് പ്രതി​ഷേധക്കാരുടെ പ്രതികരണം.

പി.ഉണ്ണി മാറിയപ്പോള്‍ എച്ച്.എ. സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ നിരത്തില്‍ ഇറങ്ങിയത്. സി.പി.എം ജില്ല കമ്മറ്റി അംഗമായ പി.ആർ. വസന്തിനെതിരെയും പ്ലക്കാര്‍ഡുകളുണ്ട്.അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്പത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഇത് പാവങ്ങളുടെ പ്രസ്ഥാനമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പുതിയ നേതൃനിരയിലുള്ളവര്‍ക്കെതിരെ നിരവധി പരാതികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും അത് ചെവികൊണ്ടില്ലെന്നും എകപക്ഷീയ തീരുമാനമാണുണ്ടായതെന്നും ഇതാണ് പരസ്യ പ്രതിഷേധത്തി​ലേക്ക് നയിച്ചതിന് പിന്നിൽ. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രവര്‍ത്തകരെ കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മറ്റി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.പൊലീസ് നടപടിക്കെതിരെ പ്രവർത്തകർ രോഷകുലരായി. ഞങ്ങളുടെ പാർട്ടി ഓഫീസിലാണ് വന്നത്. ആരാണീ പൊലീസിന് തടയാൻ അധികാരം നൽകി​യതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ഇതിനകം നടന്ന പാർട്ടി സമ്മേളനങ്ങളിൽ പലവിധത്തിലുള്ള അമർഷം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും വിമശനം പരസ്യമായി ഉന്നയിക്കുന്നതാണ് കരുനാഗപ്പള്ളിയില്‍ കാണുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments