ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക വിനിയോഗിക്കുക
ഇതില്‍ 2.7 കോടി ദിര്‍ഹം അല്‍ റമാഖിയയിലും, 1.5 കോടി ദിര്‍ഹം അല്‍ സുവൈഹത്തിലും വിനിയോഗിക്കും. ഇരു പ്രദേശങ്ങളിലെയും ഡ്രെയിനേജ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.