കൊച്ചി: കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ് അഫ്രീദ്, മുഹമ്മദ് ഹാഫിസ്, ആദിൽ മുഹമ്മദ് എന്നിവരെയാണ് കാണാതായത്. വിദ്യാർത്ഥകൾ ട്രെയിനിൽ കയറി പോയതായാണ് സംശയം. വിദ്യാർത്ഥികൾ വിനോദ യാത്രയക്ക് പോയതാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മുഹമ്മദ് ഹാഫിസ് ആറാം ക്ലാസ് വിദ്യാർത്ഥിയും മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ് എന്നിവർ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്
കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി
RELATED ARTICLES