Wednesday, June 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുവൈത്തിലെ പ്രവാസികളുടെ എണ്ണം 2024 അവസാനത്തോടെ ഏകദേശം 32 ലക്ഷത്തിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ കണക്കുകൾ

കുവൈത്തിലെ പ്രവാസികളുടെ എണ്ണം 2024 അവസാനത്തോടെ ഏകദേശം 32 ലക്ഷത്തിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ കണക്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ എണ്ണം 2024 അവസാനത്തോടെ ഏകദേശം 32 ലക്ഷത്തിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ കണക്കുകൾ. ഇത് മുൻവർഷം അവസാനത്തെ 29.3 ലക്ഷം താമസക്കാരേക്കാള്‍ 85,000 കൂടുതലാണ്. ഇതിൽ 15.9 ലക്ഷം പ്രവാസികൾ സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത് മൊത്തം താമസക്കാരുടെ 52.6 ശതമാനം ആണ്. 735,000 പേർ ഗാർഹിക തൊഴിലാളികളാണ്. ഇത് മൊത്തം പ്രവാസികളുടെ 24.3 ശതമാനം ആണ്.

544,000 കുടുംബ റെസിഡൻസി പെർമിറ്റുകളിലായി 18 ശതമാനം പേർ കുവൈത്തിലുണ്ട്. 968,000 സർക്കാർ മേഖലയിലെ വർക്ക് പെർമിറ്റുകൾ, ഇത് മൊത്തം താമസക്കാരുടെ മൂന്ന് ശതമാനം ആണ്. താമസക്കാരുടെ ദേശീയത സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഏഷ്യക്കാരുടെ എണ്ണം 64.2 ശതമാനം വരും. തൊട്ടുപിന്നിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർ 33.1 ശതമാനം ആണ്. അതേസമയം, ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 735,000 ആയി കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2023 അവസാനത്തിലെ ഏകദേശം 786,000 ഗാർഹിക തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോൾ 6.4% കുറവാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com