THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിലെ 1,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ഇന്ത്യയിലെ 1,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ബെംഗളൂരു: ചെലവ് പുനഃസജ്ജമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെത്തുടർന്ന് നോക്കിയ ഇന്ത്യയിലെ 1500 ഓളം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ അടുത്ത 18-24 മാസങ്ങളിൽ ആഗോളതലത്തിൽ 10,000 ജീവനക്കാരെ കുറയ്ക്കുകയാണ്. 2023 അവസാനത്തോടെ ചെലവ് ഏകദേശം 600 ദശലക്ഷം യൂറോ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയയ്ക്ക് ഇന്ത്യയിൽ 15,000 ത്തിലധികം ആളുകളുണ്ട്.

ഉപഭോക്തൃ പ്രവർത്തനങ്ങൾ, ചെന്നൈയിലെ ഉൽ‌പാദന സൗകര്യങ്ങൾ, നോയിഡയിലെയും ചെന്നൈയിലെയും ആഗോള ഡെലിവറി സെന്ററുകൾ, ബെംഗളൂരുവിലെ ആർ & ഡി സെന്റർ എന്നിവ നോക്കിയയുടെ ഇന്ത്യൻ സാന്നിധ്യത്തിൽ ഉൾപ്പെടുന്നു. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിലും കമ്പനിയുടെ ഉൽ‌പ്പന്നങ്ങളിലും ആഗോളതലത്തിലുള്ള നവീകരണ കേന്ദ്രമാണ് ഇന്ത്യ.

ഏഷ്യാ പസഫിക് റീജിയനിൽ മാത്രം കമ്പനിക്ക് 20,511 ജീവനക്കാരുണ്ട്. ഇന്ത്യയിൽ തന്നെ ബെംഗളൂരു, ചെന്നൈ, ഗുഡ്‌ഗാവ്, മുംബൈ, നോയ്‌ഡ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് നോക്കിയയുടെ പ്രവർത്തനം. ഇതിന് പുറമെ രാജ്യത്ത് 26 നഗരങ്ങളിൽ കമ്പനിക്ക് പ്രൊജക്‌ട് ഓഫീസുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments