Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഹ്യൂസ്റ്റണില്‍ മലയാളി വിദ്യാര്‍ത്ഥി ആദിത്യ മേനോന്‍ അന്തരിച്ചു

ഹ്യൂസ്റ്റണില്‍ മലയാളി വിദ്യാര്‍ത്ഥി ആദിത്യ മേനോന്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥി ആദിത്യ മേനോന്‍ അന്തരിച്ചു. ഓസ്റ്റിനില്‍ പഠിക്കുകയായിരുന്നു 22 കാരനായ ആദിത്യയെ അപ്പാര്‍ട്ട് മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
നോര്‍ത്ത് പറവൂര്‍ സ്വദേശി സുനില്‍ മേനോന്റെയും കുമളി സ്വദേശി മഞ്ജു മേനോന്റെയും മൂത്തമകനാണ്. ഏഷ്യാനെറ്റ് ചാനലിന്റെ അമേരിക്കയിലെ പരിപാടികളുടെ ആങ്കറാണ് മഞ്ജു. അച്ചിന്ത് മേനോന്‍ സഹോദരനാണ്.
പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച (ഫെബ്രുവരി 16 )രാവിലെ 10 മുതല്‍ വിന്‍ഫൊര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യുണറല്‍ ഹോമില്‍( 8514 ടൈബര്‍ ഡ്രൈവ്, ഹൂസ്റ്റന്‍, ടെക്‌സസ്).

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡൻ്റ് ബേബി മണക്കുന്നേൽ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ ഭവനത്തിലെത്തി അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments