THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രാണവായുവിനായി കേണ് ഇന്ത്യ: കേന്ദ്രത്തിനെതിരെ പ്രതിഷേധം വ്യാപകം

പ്രാണവായുവിനായി കേണ് ഇന്ത്യ: കേന്ദ്രത്തിനെതിരെ പ്രതിഷേധം വ്യാപകം

ഇന്ത്യ ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെ ഇപ്പോള്‍ കടന്നു പോകുന്നത്. വാക്‌സിന്‍ ക്ഷാമത്തിനു പിന്നാലെ രാജ്യത്തെ ദുരിതത്തിലാക്കി ഓക്‌സിജന്‍ ക്ഷാമമാണിപ്പോള്‍ പ്രധാന വെല്ലുവിളി ഉണര്‍ത്തുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോക്ഷം ആളിക്കത്തുകയാണ്. വാക്‌സിന്‍ ക്ഷാമത്തിനു പിന്നാലെ സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പിഴവാണ് ഓക്‌സിജന്‍ ക്ഷാമത്തിനു പ്രധാനകാരണമെന്നാണ് പ്രധാന മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹിയിലാണ് സ്ഥിതി ദയനീയം. ഗംഗാറാം ആശുപത്രിയിലാണ് ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്. 60തോളം രോഗികളുടെ നില ഗുരുതരമെന്നും വിവരം. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ട് മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments