THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ആധാർ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കൽ അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി

ആധാർ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കൽ അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തെത്തുടർന്ന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. മാര്‍ച്ച് 31 നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി. ജൂൺ 30 നക്കം ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരില്‍നിന്ന് 1000 രൂപ പിഴ ചുമത്തിയേക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവസാന തീയതിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ അസാധുവായിരിക്കും.

പത്താമത്തെ തവണയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടി നല്‍കുന്നത്. പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ലഭിക്കാന്‍ പുതിയതായി അപേക്ഷിക്കുമ്പോള്‍ ആധാര്‍ ആവശ്യമില്ല. എന്നാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പാന്‍ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ല. എന്‍ആര്‍ഐകള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments