മനോഹര കാഴ്ചകളുടെ പര്ദ്ദീസയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാഞ്ചാലിമേട്. പേര് സൂചിപ്പിക്കുന്ന പോലെ പഞ്ചപാണ്ടവരുടെ വനവാസവുമായി ബന്ധപ്പെട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തിലുള്ള പ്രദേശമായതുകൊണ്ടുതന്നെ കാഴ്ചകളുടെ ഉത്സവമാണിവിടെ. മലനിരകളും അവിടം പൊതിയുന്ന മഞ്ഞുമൊക്കെയാണ് മുഖ്യ ആകര്‍ഷണം.
കോട്ടയം കുമളി റോഡില്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം, കുട്ടിക്കാനത്ത് നിന്നും പത്ത് കിലോമീറ്ററും.
ഷിനു മുണ്ടക്കയം തയാറാക്കിയ കാഴ്ചകള്‍ കാണാം…