THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Art-Culture പുതിയ തുടക്കം, പുതിയ പ്രതീക്ഷ: പത്താം ഉദയം ഇന്ന്

പുതിയ തുടക്കം, പുതിയ പ്രതീക്ഷ: പത്താം ഉദയം ഇന്ന്

കാവ്യാ ദേവദേവൻ

മലയാളിയ്ക്കിതൊരു പ്രതീക്ഷയുടെ ദിവസമാണ്. പുതിയ തുടക്കത്തിൻ്റെ വിത്തുപാകി സമൃദ്ധിയുടെ നല്ല കാലം കൊയ്തെടുക്കാമെന്ന് സുന്ദര സ്വപ്നം നെയ്തെടുക്കുന്ന ദിവസം. കണി കണ്ടുണർന്ന മേടമാസത്തിലെ പത്താംനാൾ, പത്താമുദയം.

സൂര്യൻ തന്റെ അത്യുച്ച രാശിയിൽ വരുന്നുവെന്നാണ് ഇന്നേ ദിവസത്തെ സങ്കല്പം. പൊന്നിൻ കണിക്കൊന്ന സൂര്യ പ്രഭയിൽ കൂടുതൽ മഞ്ഞ അണിഞ്ഞു സുന്ദരിയാകും. ശുഭകാര്യങ്ങൾക്ക് അത്യുത്തമ ദിവസം ഇന്നോളം വേറെ ഇല്ല. കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു കഴിഞ്ഞതിനു ശേഷമാണു പത്താമുദയം. വിളവെടുപ്പ് കഴിഞ്ഞു പണ്ട് കാലത്ത് നിലം ഉഴുതു മറ്റൊരു വിള നടാൻ നല്ല ദിവസമായി കരുതുന്നത് പത്താമുദയത്തിനാണത്രെ.കർഷകൻ തന്റെ പാടം ഉഴുതുമറിച്ച ശേഷം പ്രത്യാശയുടെ പുതിയ നാമ്പു കൂടിയാണ് അവിടെ വിതറുന്നത്.ശുഭ കാര്യങ്ങൾക്കു ഇതുപോലെ മറ്റൊരു ദിവസവുമില്ല. കാരണം ജ്യോതിഷ സങ്കൽപമനുസരിച്ച് സൂര്യ ഭഗവാൻ അത്യധികം ബലവാനാകുന്ന ദിവസമാണിത്. വിഘനേശ്വരനെ പൂജിക്കുന്നതോടൊപ്പം തന്നെ സൂര്യ ദേവനെയും പൂജിക്കുന്നത് ഉത്തമമാണ്.
ഉദയത്തിന് മുൻപേ കുളിച്ചു ദീപം തെളിയിച്ചു സൂര്യ ഭഗവാനെ കണ്ട് വണങ്ങിയാൽ അത്യുത്തമം എന്നും വിശ്വാാസമുണ്ട്. സൂര്യനെ ഉപാസിക്കുന്ന സവിത മന്ത്രമെന്ന് അറിയപ്പെടുന്ന അഷ്ട സിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രത്തോടെയാണ് സൂര്യദേവനെ വണങ്ങുുന്നത്. ‘
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യദേവൻ നമ്മുടെ ഉള്ളിലും അന്ധകാരം നീക്കി വെളിച്ചം വീശട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. സൂര്യന്റെ ഏറ്റവും ബലം കൂടിയ ദിവസമാണ് മേടം 10. എന്നാൽ ഇതിന്റെ നേരെ വിപരീതമാണ് തുലാം 10. സൂര്യൻ ഏറ്റവും ബലം കുറഞ്ഞു കാണപ്പെടുന്നത് അന്നാണ്‌. തുലാപ്പത്തെന്നും അത് അറിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments