തിരുവനന്തപുരം : കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 86 വയസായിരുന്നു. 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം. കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. കടുത്ത ന്യുമോണിയയുമുണ്ടായിരുന്നു. ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
