THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കല്യാണത്തിന് പൊലീസ് വന്നു: പിന്നെ സംഭവിച്ചത്..

കല്യാണത്തിന് പൊലീസ് വന്നു: പിന്നെ സംഭവിച്ചത്..

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് സമൂഹത്തിന് മാതൃകയാവുന്ന വിവാഹങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം. കൊവിഡ് കാലത്തെ വിവാഹ വേദികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസ് നടപ്പിലാക്കുന്ന കോവിഡ് കല്യാണം പദ്ധതിക്ക് വന്‍ സ്വീകാര്യത. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസാണ് പദ്ധതി നടപ്പിലാക്കുന്നത്.
വടകര വൈക്കിലശേരിയിലെ തിരുവോത്ത് താഴകുനി കാവ്യയുടേയും ലിന്റോ മഹേഷിന്റേയും വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥിയെത്തി. വടകര റൂറല്‍ ജില്ലാ ജില്ലാ പൊലീസ് മേധാവി ഡോ.എ ശ്രീനിവാസ്. വധുവരന്‍മാര്‍ അമ്പരന്നു. ഒരു നിമിഷം അവരുടെ മനസില്‍ ത്രിപുരയിലെ കളക്ടറുടെ പെര്‍മോഫമന്‍സ് തെളിഞ്ഞിട്ടുണ്ടാകും. പക്ഷെ പുഞ്ചിരിയോടെത്തിയ എസ്പി ഇരുവര്‍ക്കും മംഗളപത്രം നല്‍കി.
കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്തിയതിന് പൊലീസിന്റെ സമ്മാനം.കോഴിക്കോട് റൂറല്‍ പൊലീസ് നടപ്പിലാക്കുന്ന കൊവിഡ് കല്യാണം പദ്ധതിയുടെ ഭാഗമായാണ് കല്യാണ വീട്ടിലെത്തിയത്. കൊവിഡ് കാലത്തെ വിവാഹങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലുകളില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ നിന്നും കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന് മുമ്പ് വീടുകളില്‍ പൊലീസ് അധികൃതരും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുമെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും.
വിവാഹ ദിവസം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പദ്ധതി നടപ്പിലാക്കിയതോടെ നിരവധി വിവാഹങ്ങളാണ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്നത്. ഉത്തരവാദിത്തം പാലിച്ച നവദമ്പതികള്‍ക്ക് പൊലീസ് അധികൃതര്‍ അനുമോദന പത്രം നല്‍കി ആശംസകളും നേരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments