
കേദാർ നാഥ് : ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി.കേദാര്‍നാഥ് ക്ഷേത്രത്തിലെ പൂജകളില്‍ പ്രധാനമന്ത്രി പങ്കെടുത്തശേഷം ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത്, ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പങ്കെടുക്കും.ഡെറാഡൂണ്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിങ്ങും സിങ്ങും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും രാജ്യത്തിനു സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി 130 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.

കേദാര്‍നാഥില്‍ 310 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉത്തരാഖണ്ഡിലെ വികസന നേട്ടം ഉയര്‍ത്തികാണിക്കുന്ന വന്‍പരിപാടി നടത്തുന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് ഒരുപാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.2013ല്‍ ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രപരിസരത്തെ പൂര്‍ത്തിയാക്കിയ പദ്ധതികളാണിവ. സന്ദര്‍ശന വേളയില്‍ ഒരു പൊതു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
മൈസൂറില്‍ നിന്നുള്ള ശില്‍പികളാണ് 12 ഉയരവും 35 ടണ്‍ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉള്‍പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതിഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടന്നു. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പങ്കെടുത്തു.
ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 2013ല്‍ ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രപരിസരത്തെ പൂര്‍ത്തിയാക്കിയ പദ്ധതികളും ഇതില്‍പെടുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. സന്ദര്‍ശന വേളയില്‍ ഒരു പൊതു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.