Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഞ്ഞുമലകളില്‍ സ്കീയിംഗ് നടത്തി രാഹുല്‍ ഗാന്ധി

മഞ്ഞുമലകളില്‍ സ്കീയിംഗ് നടത്തി രാഹുല്‍ ഗാന്ധി

ദില്ലി: ജമ്മു കാശ്മീരിൽ അവധി ആഘോഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ജമ്മു കാശ്മീരിലെ ഗുൽമാർഗയിലെത്തിയതായിരുന്നു രാഹുൽ. മഞ്ഞു മലകൾക്കിടയിലൂടെ രാഹുൽ സ്കീയിംഗ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഭാരത് ജോ‍ഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം അവധിക്കാലം ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിൽ നിന്ന് സ്കീയിംഗ് നടത്തുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. 

കനത്ത സുരക്ഷാ വലയങ്ങൾക്കുള്ളിലായിരുന്നു സ്കീയിംഗ്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ് നിരവധി വിനോദ സഞ്ചാരികൾ‌ അദ്ദേഹത്തിനൊപ്പം സെൽഫികളെടുത്തു. താഴ്വരയിലെ ഒരു സ്വകാര്യ ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസമാണ് ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി പൂർത്തീകരിച്ചത്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും 12 സംസ്ഥാനങ്ങളിലുമായി 3970 കിലോമീറ്റർ ദൂരം രാഹുൽ ഗാന്ധി സഞ്ചരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments