THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 112 ലേക്ക് വിളിക്കാം, ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും

112 ലേക്ക് വിളിക്കാം, ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും

തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പരായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112 ല്‍ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ കേരളാ റെയില്‍വേ പൊലീസിന്‍റെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പദ്ധതി ഓൺലൈനിൽ  ഉദ്ഘാടനം ചെയ്തു.
കേരളാ റെയില്‍വെ പൊലീസ് കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സെന്‍റര്‍ ആണ് റെയില്‍വേ പൊലീസിന്‍റെ നോഡല്‍ ഓഫീസ്.  പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.എസ്.എസ് കമാന്‍ഡ് സെന്‍ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments