THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി രജനികാന്ത്

രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് നടൻ രജനികാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് അറിയിച്ചു.

adpost

കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം ഉചിതമല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രചാരണം ഫലപ്രദമാകില്ല. വാക്ക് പാലിക്കാത്തതിൽ കടുത്ത വേദനയുണ്ട്. ആരാധകരുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നും രജനികാന്ത് വ്യക്തമാക്കി.

adpost

അതേസമയം, പിന്മാറ്റം സംബന്ധിച്ച അപവാദ പ്രചാരങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഈ മാസം 31നാണ് രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com