ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്ര താരം രാം ചരണിന് കൊറോണ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേകം നിരീക്ഷണത്തിലാക്കി. രോഗവിവരം രാം ചരൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമല്ല. വീട്ടിൽ നിരീക്ഷണത്തിലാണ്. എത്രയും വേഗം രോഗം ഭേദമായി തിരിച്ചുവരും- രാം ചരൺ ട്വിറ്ററിൽ കുറിച്ചു.
