THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രാമകഥ നിറയുന്ന കർക്കടകം

രാമകഥ നിറയുന്ന കർക്കടകം

കർക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു. രാമായണം എന്നാൽ രാമന്റെ അയനം അഥവാ യാത്ര എന്നാണ്‌ അർത്ഥം. വാല്മീകി രചിച്ച രാ മായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ്‌. അതു കൊണ്ടിത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള വരുടെ കഥയിലൂടെ മഹത്തരമായ ധർമ്മ സം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്.

adpost

മലയാളികൾക്ക് എഴുത്തച്ഛൻറെ അദ്ധ്യാത്മ രാമായണമാണ് പരിചിതം. വാത്മീകിരാമായണത്തിലെ രാമൻ അവതാര പുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ സ്തുതികൾ ഇതിൽ കുറവാണ്. അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമൻറെ കഥയാണ്.

adpost

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. രാമായണം പാരായണം ചെയ്യുന്നത് കോടി ജൻ‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യൻ ചെയ്തു കൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.

കർക്കടകത്തിലല്ലാതെ രാമായണം ചെയ്യാമോ എന്ന് ചിലർക്കങ്കിലും സംശയം കാണും. എല്ലാ ദിവസവും രാമായണം പാരായണം ചെ യ്യാം. നിത്യേന കുറച്ചു വീതം പാരായണം ചെ യ്യാം. അതീവ പ്രസിദ്ധമായൊരു സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്-ഏപ്രിൽ) വെളുത്തപക്ഷനവമിയെ ശ്രീരാമന വമി എന്നു പറയുന്നു. അന്നാണ് ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണ മിയിലാണ് ശ്രീ ഹനുമാൻ സ്വാമിയുടെ ജനനവും.

ഈ സമയം രാമായണ പാരായണം ചെയ്യുന്നതം ഉത്തമമാണ്. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി കാര്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായനത്തിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുകയാണ് പ്രധാന ഉദ്ദേശം. ദേവന്മാർ ദക്ഷിണായനത്തിൽ നിദ്ര കൊള്ളുന്നതുകൊണ്ട് ജീവ ജാലങ്ങളിലെ ചൈതന്യം കുറയുന്നു. രാമായണ പാരായണം സകല ദോഷങ്ങൾക്കും പരിഹാരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com