THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും

ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്കെതിരെ നടപടി തുടർന്ന് കേന്ദ്രസർക്കാർ. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി. 2022 ഏപ്രിൽ 1ന് 15 വർഷം പൂർത്തിയാകുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കി നൽകില്ല.

കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ നിർദ്ദേശം ബാധകമാകുമെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്താനും അഭിപ്രായം അറിയിക്കാനും ബന്ധപ്പെട്ടവർക്ക് 30 ദിവസം സമയവും അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments