THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: സാഹിത്യ രംഗത്ത് രാജ്യത്ത് നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് മറാഠി സാഹിത്യകാരനും ദളിത് സാഹിത്യ രംഗത്തെ പ്രശസ്തനുമായ ഡോ. ശരണ്‍കുമാര്‍ ലിമ്ബാളെ അർഹനായി. 2018ല്‍ പുറത്തിറങ്ങിയ ലിമ്ബാളെയുടെ സനാതന്‍ എന്ന കൃതിക്കാണ് അംഗീകാരം ലഭിച്ചത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കൃതിയാണ് ലിമ്ബാളെയുടെ സനാതന്‍. മുഗള്‍, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം ഈ കൃതിയില്‍ തുറന്നു കാട്ടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ദലിത്, ഗോത്ര വര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും കൃതിയില്‍ ലിമ്ബാളെ വിശദീകരിക്കുന്നു. മഹാരാഷ്ട്രയിലെ സോളാപുരിലെ ഹന്നൂര്‍ ഗ്രമത്തിലാണ് ഡോ. ശരണ്‍ കുമാര്‍ ലിമ്ബാളെ ജനിച്ചത്. കോലാപുര്‍ ശിവാജി സര്‍വകലാശാലയില്‍ നിന്ന് മറാഠി ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടി. ശേഷം മറാഠി ദലിത് സാഹിത്യത്തെക്കുറിച്ചും അമേരിക്കന്‍ കറുത്ത സാഹിത്യത്തെക്കുറിച്ചുമുള്ള പഠനത്തില്‍ പിഎച്ച്‌ഡി നേടുകയും ചെയ്തു. ശിവാജി സര്‍വലാശാലയില്‍ പ്രൊഫസറായും ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments