തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 5 ലക്ഷം വീതം പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയത്. അതിക്രമിച്ചു കടന്നതിനു ഫാ. തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപകൂടി പിഴ നൽകണം. ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ.
