തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികൾ. മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5വരെ നടക്കും. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എസ്എസ്എൽസി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് 2 (മലയാളം / മറ്റു ഭാഷകൾ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികളിൽ മാറ്റം വന്നിട്ടുണ്ട്. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകൾ) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.
