THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുനാണയത്തിന്റെ ഇരുവശങ്ങള്‍: സൂര്യകാന്ത് മിശ്ര

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുനാണയത്തിന്റെ ഇരുവശങ്ങള്‍: സൂര്യകാന്ത് മിശ്ര

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുനാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ ബിജെപിയെ തടയാന്‍ മമതാ ബാനര്‍ജി പിന്തുണയ്ക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ പൂര്‍ണമായി സൂര്യകാന്ത് മിശ്ര തള്ളി.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ട ശക്തികള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. മമതാ ബാനര്‍ജി ബിജെപിയെ മാത്രമാണ് എതിര്‍ക്കുന്നത്. മമതയ്ക്ക് ആര്‍എസ്എസ് ആശയങ്ങളോട് എതിര്‍പ്പില്ല. സംയുക്ത മോര്‍ച്ച ഇത്തവണ വലിയ നേട്ടം പശ്ചിമ ബംഗാളില്‍ ഉണ്ടാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments