THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഒരോവറിൽ 6 സിക്സ്ർ പറത്തി തിസാര പെരേര

ഒരോവറിൽ 6 സിക്സ്ർ പറത്തി തിസാര പെരേര

ഒരോവറിൽ ആറ് പന്തുകളും സിക്സ്ർ പറത്തി റെക്കോർഡിട്ട് ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര. പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളും സിക്‌സറുകൾ അടിക്കുന്ന ആദ്യത്തെ ശ്രീലങ്കൻ താരമായി തിസാര പെരേര മാറി. 13 പന്തിൽ 52 റൺസ് നേടിയ താരം ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും സ്വന്തം പേരിൽ കുറിച്ചു. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണ്ണമെന്റിലാണ് തിസാര പെരേരയുടെ വെടിക്കെട്ട് പ്രകടനം.

ശ്രീലങ്കൻ ആർമി ടീമിന് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന്റെ റെക്കോർഡ് നേട്ടം. ഇതോടെ സീനിയർ ക്രിക്കറ്റിൽ ഒരോവറിൽ ആറു പന്തുകളും സിക്‌സർ നേടുന്ന ഒമ്പതാമത്തെ താരമായി തിസാര പെരേര മാറി. പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ രണ്ടമത്തെ അർദ്ധ സെഞ്ച്വറി റെക്കോർഡും താരത്തിന്റെ പേരിലായി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments