THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തൃശ്ശൂരില്‍ ഓക്സിജന്റെ വ്യാവസായിക ഉപയോഗത്തിന് നിരോധനം

തൃശ്ശൂരില്‍ ഓക്സിജന്റെ വ്യാവസായിക ഉപയോഗത്തിന് നിരോധനം

തൃശ്ശൂർ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ എസ് ഷാനവാസാണ് ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തിയ്യതി അഞ്ച് മണിയ്ക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക്‌ കൈമാറണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായി ഓക്സിജൻ സിലിണ്ടർ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റൻറ് കളക്ടർ സുഫിയാൻ അഹമ്മദ് കൺവീനർ ആയ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments