THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, January 22, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ടിപിആര്‍ നിരക്ക് കുറയ്ക്കാന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആര്‍ ചലഞ്ച്

ടിപിആര്‍ നിരക്ക് കുറയ്ക്കാന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആര്‍ ചലഞ്ച്

കോഴിക്കോട്: കൂടുതല്‍ ആളുകളെ കൊവിഡ് പരിശോധനയിലേക്ക് ആകര്‍ഷിച്ച് ടിപിആര്‍ നിരക്ക് കുറയ്ക്കാന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആര്‍ ചലഞ്ച്. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ചലഞ്ച് നടത്തുന്നത്.

പെരുവയല്‍ പഞ്ചായത്ത് നടത്തുന്ന മെഗാ കൊവിഡ് പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്താണ് സമ്മാനം നല്‍കുന്നത്. 5001 രൂപയാണ് ഒന്നാം സമ്മാനം. തുടര്‍ച്ചയായി മൂന്നാം ആഴ്ചയും ടിപിആര്‍ നിരക്ക് കൂടി പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെയാണ് പരിശോധന വര്‍ധിപ്പിച്ച് റേറ്റ് കുറയ്ക്കാന്‍ വേറിട്ട വഴി തേടിയത്. ടിപിആര്‍ കണക്കാക്കുന്ന രീതി അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.

എന്നാല്‍ ടിപിആര്‍ ചലഞ്ച് പോലുള്ള പരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എല്ലാ കടകളും കൊവിഡ് മാനദണ്ഡം പാലിച്ച് തുറക്കാന്‍ അനുവദിക്കണമെന്നും ഐഎംഎ അധിതര്‍ ആവശ്യപ്പെട്ടു. ടിപിആര്‍ ചലഞ്ച് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നും കടകള്‍ തുറക്കാന്‍ അനുമതി ലഭിക്കും വരെ ചലഞ്ച് തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments