തിരുവനന്തപുരം : തദ്ദേശ തെരെഞ്ഞെടുപ്പ് ഫലത്തിൽ നേരിയ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ട്രെൻഡ് സോഫ്റ്റ് വെയറിൽ പിഴവ് സംഭവിച്ചതാണ് ഫലത്തിൽ വ്യത്യാസം വരുന്നതിന് കാരണം. പിഴവ് തിരുത്തി തെരെഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഫലം വെബ് സൈറ്റിൽ നൽകും. ഇതോടെ ചില പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അന്തിമഫലത്തിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്.

പിഴവ് എങ്ങനെ സംഭവിച്ചതാണെന്നോ ഫലത്തെ എങ്ങനെ ബാധിക്കുമെന്നോ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. പുതുക്കിയ ഫലം ഉടൻ പുറത്തുവിടുമെന്ന് മാത്രമാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ഭരണം ആടി ഉലഞ്ഞ് നിൽക്കുന്ന പല സ്ഥലങ്ങളിലും മാറ്റം ചിലപ്പോൾ നിർണ്ണായകമാകും.
