THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു - നരേന്ദ്ര മോദി

അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു – നരേന്ദ്ര മോദി

പത്തനംതിട്ട : കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവുമാണ്. അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാവിന്റെ മകന്റെ ചെയ്തികള്‍ നാട് കണ്ടുകൊണ്ടിരിക്കുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാന്‍ ഇരുമുന്നണികളുടേയും നേതാക്കള്‍ക്ക് സമയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനത്തോടും, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് എന്തെന്നും പ്രധാനമന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments