Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻചാണ്ടിയെ വിദഗ്ധചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും,ചാര്‍ട്ടേഡ് വിമാനം എഐസിസി ഏർപ്പാടാക്കി

ഉമ്മൻചാണ്ടിയെ വിദഗ്ധചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും,ചാര്‍ട്ടേഡ് വിമാനം എഐസിസി ഏർപ്പാടാക്കി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി.കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെസി വേണു ഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.നാളെ ചാർട്ടർഡ് വിമാനത്തിൽ  അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോകും.വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.

 ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക്  ഉത്തരവാദത്തമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.ചികിത്സ സംബന്ധിച്ച് ദു:ഖപുർണമായ ക്യാമ്പയിൻ നടന്നു.പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു.അതിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്.വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല.എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ട്.നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ന്യൂമോണിയ മാറിയെങ്കിലും അദ്ദേഹം ക്ഷീണിതനാണ്.കുടുംബം സഹകരിക്കുന്നില്ലെന്നത് തെറ്റായ വിവരമാണ് .പിതാവിൻ്റെ ചികിത്സാ വിവരങ്ങൾ സമയമാകുമ്പൊള്‍ പുറത്ത് വിടും.ചികിത്സ സംബന്ധിച്ച് വ്യാജ ഡോക്യുമെൻറ് നിർമ്മിച്ചിരിക്കുന്നു.രോഗവ്യാപനം ഇല്ലെന്നാണ് റിപ്പോർട്ട് .പിന്നെ എന്തിനാണ് ഈ ക്രൂരത.വ്യാജ പ്രചരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണം  പൊലീസിനോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments